ആലുവ മീഡിയ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം
2020-10-08 19:59:04

ആലുവ മീഡിയ ക്ലബ് ഓഫീസ് തുറന്നു
ആലുവ: വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാതെ സൃഷ്ടിച്ചെടുക്കുവാൻ ശ്രമിക്കുമ്പോഴാണ് സമൂഹത്തിൽ പ്രശ്നമുണ്ടാകുന്നതെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. ആലുവ മീഡിയ ക്ലബിന്റെ നവീകരിച്ച ഓഫീസും ഹാളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യത്തെ താങ്ങിനിറുത്തുന്ന ഒരേയൊരു തൂണ് മാദ്ധ്യമങ്ങളാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഒ.വി. ദേവസി അദ്ധ്യക്ഷത വഹിച്ചു.
അൻവർസാദത്ത് എം.എൽ.എ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ, നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ റഫീക്ക് അഹമ്മദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ ആൻഡ്രിയ എസ്. ബോബൻ, ഇന്റീരിയൽ ഡിസൈനർ കെ.എം. അനസ് എന്നിവർക്ക് ഉപഹാരം നൽകി. മാദ്ധ്യമപ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ഒ.വി. ദേവസിയെ ആദരിച്ചു.