വ്യാഴാഴ്ച 7789 പേർക്ക് കൂടി കോവിഡ്, 7082 പേർക്ക് രോഗമുക്തി

2020-10-15 19:51:33

   തിരുവനന്തപുരം: ചികിത്സയിലുള്ളവർ 94,517; ഇതുവരെ രോഗമുക്തി നേടിയവർ 2,22,231
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകൾ പരിശോധിച്ചു
ഏഴു പുതിയ ഹോട്ട് സ്പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി
കേരളത്തിൽ വ്യാഴാഴ്ച 7789 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസർഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണൻ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണൻ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാർ സ്വദേശിനി നൂർജഹാൻ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുൾ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരൻ നായർ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരൻ (29), ബീമപ്പള്ളി സ്വദേശി ശ്രീനാഥ് (38), പ്ലാമൂട്ടുകര സ്വദേശി തോമസ് (71), പെരുമ്പഴുതൂർ സ്വദേശി രാജൻ (50), കരമന സ്വദേശി പുരുഷോത്തമൻ (70), കൊല്ലം തൈകാവൂർ സ്വദേശി സുലൈമാൻ കുഞ്ഞ് (85), എറണാകുളം അങ്കമാലി സ്വദേശി ഏലിയാകുട്ടി (82), തൃശൂർ പരപ്പൂർ സ്വദേശി ലാസർ (68), കോഴിക്കോട് വടകര സ്വദേശി ജോർജ് (57), പുതിയങ്ങാടി സ്വദേശി ബാബു (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 126 പേർ യാത്രാചരിത്രമുള്ളവരാണ്. 6486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ; കോഴിക്കോട് 1195, എറണാകുളം 1130, തൃശൂർ 850, തിരുവനന്തപുരം 350, കണ്ണൂർ 489, കൊല്ലം 550, ആലപ്പുഴ 506, കോട്ടയം 130, മലപ്പുറം 327, പാലക്കാട് 217, പത്തനംതിട്ട 226, കാസർഗോഡ് 290, ഇടുക്കി 85, വയനാട് 141

 

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ 128 പേർ ആരോഗ്യ പ്രവർത്തകരാണ്. മലപ്പുറം 30, തിരുവനന്തപുരം 15, പാലക്കാട്, കണ്ണൂർ 14 വീതം, കാസർഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശൂർ, കോഴിക്കോട് 8 വീതം, എറണാകുളം 2, കൊല്ലം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, കോട്ടയം 178, ഇടുക്കി 124, എറണാകുളം 719, തൃശൂർ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂർ 650, കാസർഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. 94,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,22,231 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,672 പേരാണ്  നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,49,001 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 25,671 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2548 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 37,76,892 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഏഴ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 15), തൃശൂർ ജില്ലയിലെ ആളൂർ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂർക്കനാട് (സബ് വാർഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 644 ഹോട്ട് സ്പോട്ടുകളാണുള്ളത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.