അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് 28നും 30 നും

2020-12-16 21:55:38

ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28 ന് രാവിലെ 11 നും ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും.

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 30 ന് രാവിലെ 11 നും ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് അതത് വരണാധികാരികളും കോർപ്പറേഷനുകളിലേക്ക് അതാത് ജില്ലാ കളക്ടർമാരും മുനിസിപ്പാലിറ്റികളിൽ കമ്മീഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.