പള്‍സ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു
2021-01-10 22:31:27

സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്സിന് വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്സിന് വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.