ഒമാൻ ബിസിനസ് കാരനായ കനക്സി ഗോകുൽദാസ് ഖിംജി നിര്യാതനായി

2021-02-19 22:13:39

ഒമാനിലെ മുതിർന്ന ബിസിനസുകാരനും ഖിംജി ഗ്രൂപ്പ്​ ഓഫ്​ കമ്പനീസ്​ ചെയർമാനുമായിരുന്ന കനക്​സി ഗോഖൽദാസ്​ ഖിംജി നിര്യാതനായി. 85 വയസായിരുന്നു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ കാരണവർ എന്ന്​ വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്​. കഴിഞ്ഞ അഞ്ച്​ പതിറ്റാണ്ടായി ഖിംജി ഗ്രൂപ്പി​നെ നയിച്ചുവരുകയായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ വളർച്ച നൽകിയ സംഭാവനകൾ പരിഗണിച്ച്​ ഒമാൻ പൗരത്വവും ശൈഖ്​ പദവിയും നൽകിയിരുന്നു. ലോകത്തിലെ ഏക ഹിന്ദു മത വിശ്വാസിയായ ശൈഖ്​ എന്ന വിശേഷണത്തിനും അർഹനാണ്​ ഇദ്ദേഹം.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.