സ്‌കൂളുകളില്‍ സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു

2021-03-01 15:41:12

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു. വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് എന്‍.സി.ഡി സെല്ലുമായി സഹകരിച്ച് സാനിറ്റൈസര്‍ ബൂത്തുകള്‍ സജ്ജീകരിച്ചത്. ബ്രേക്ക് ദ ചെയിന്‍ സന്ദേശത്തോടെ സെന്‍സര്‍ ഘടിപ്പിച്ച ആട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ മെഷീനാണ് സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ വാങ്ങി വോളണ്ടിയര്‍മാരുടെ നേത്യത്വത്തില്‍ സ്ഥാപിച്ചത്. ഇലക്ട്രോണിക്‌സ് തൊഴില്‍ വിഷയങ്ങളുളള സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം മെഷീന്‍ നിര്‍മ്മിച്ചാണ് സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.