നവതി ഫെലോഷിപ്പ് പുസ്തക പ്രകാശനം

2021-03-03 15:21:17

പാലക്കാട്: മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന്‍റെ ഭാഗമായി രചിച്ച അഴിഞ്ഞാട്ടങ്ങള്‍, വിശുദ്ധപാപങ്ങള്‍; പെണ്ണും മലയാള സിനിമയും വ്യാഴാഴ്ച പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സിലെ ഓപ്പണ്‍ഫോറം വേദിയിൽ അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനപോള്‍, ചലച്ചിത്ര പ്രവര്‍ത്തകയായ അര്‍ച്ചന വാസുദേവിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത് . ഡോ.മുഹമ്മദ് റാഫിയാണ് പുസ്തകത്തിന്റെ രചയിതാവ് . ചടങ്ങിൽ അക്കാദമി ചെയര്‍മാന്‍ കമല്‍, എക്സിക്യൂട്ടീവ് അംഗം സിബി മലയില്‍, സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവര്‍ പങ്കെടുക്കും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.