സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,5,6 തീയ്യതികളിലായി വാക്‌സിനേഷന്‍ നടത്തും

2021-03-04 15:49:35

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാര്‍ച്ച് നാല്, അഞ്ച് ആറ് തീയ്യതികളില്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ഉള്‍പ്പെടുന്ന ഓഫീസുകള്‍ എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു:

കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍- സിവില്‍ സ്‌റ്റേഷനിലെ മുഴുവന്‍ ഓഫീസുകളും, കോടതി, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം, കാസര്‍കോട് വ. കോളേജ്, കാസര്‍കോട് സിവില്‍സ്‌റ്റേഷന്‍ പരിസരത്തുള്ള സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകള്‍, ബാങ്കുകള്‍.

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍- മിനി സിവില്‍ സ്‌റ്റേഷനിലെ മുഴുവന്‍ ഓഫീസുകളുംസബ്കളക്ടര്‍ ഓഫീസ്, കോടതി, പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍, സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകള്‍, ബാങ്കുകള്‍കേന്ദ്രീയ വിദ്യാലയം, കേന്ദ്ര സര്‍വ്വകലാശാല, പോളിടെക്‌നിക് കോളേജ്, നവോദയ, എല്‍ ഐ സി, പടന്നക്കാട് കാര്‍ഷിക കോളേജ്

കാസര്‍കോട് താലൂക്ക് ഓഫീസ്- കാസര്‍കോട് താലൂക്ക് ഓഫീസ്, റവന്യു റിക്കവറി, ലാന്‍ഡ് ട്രൈബ്യൂണല്‍, ലാന്‍ഡ് അക്യുസിഷന്‍, റവന്യു ഡിവിഷണല്‍ ഓഫീസ്, പി എസ് സി.

കാസര്‍കോട് സി പി സി ആര്‍ ഐ – സി പി സി ആര്‍ ഐ ജീവനക്കാര്‍, കേന്ദ്രീയ വിദ്യാലയം    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.