തിരുവനന്തപുരത്ത് രണ്ടാം ദിനം എട്ടു പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

2021-03-16 15:34:49

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ (15 മാർച്ച്) എട്ടു പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നാമനിർദേശ പത്രിക സമർപ്പിച്ചു. ഈ മാസം 19 വരെയാണു പത്രികകൾ സ്വീകരിക്കുന്നത്. പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിനം ജില്ലയിൽ രണ്ടു പേർ പത്രിക സമർപ്പിച്ചിരുന്നു. ഇതോടെ ആകെ സ്ഥാനാർഥികളുടെ എണ്ണം പത്തായി.
വർക്കല മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥിയായി വി. ജോയ് നാമനിർദേശ പത്രിക സമർപ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി എബിനു എസ്(രണ്ടു സെറ്റ്), വട്ടിയൂർക്കാവ് മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥിയായി വി.കെ. പ്രശാന്ത്(മൂന്നു സെറ്റ്), തിരുവനന്തപുരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥികളായി എ.എൻ. സുശീൽ, ആന്റണി രാജു, അഭിലാഷ് വടക്കൻ ഡേവിസ് എന്നിവരും പത്രിക നൽകി.
പാറശാല മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ക്രിസ്റ്റഫർ ഷാജുവും കോവളം മണ്ഡലത്തിൽ ജനതാദൾ സെക്യുലർ സ്ഥാനാർഥിയായി എ. നീലലോഹിതദാസൻ നാടാരും ഇന്നലെ പത്രിക സമർപ്പിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.