തിരഞ്ഞെടുപ്പ്; കണ്ണൂരില്‍ തിങ്കളാഴ്ച ലഭിച്ചത് മൂന്ന് പത്രികകള്‍

2021-03-16 16:02:18

കണ്ണൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) ലഭിച്ചത് മൂന്ന് പത്രികകള്‍. ധര്‍മ്മടം മണ്ഡലത്തില്‍ രണ്ടും, കണ്ണൂര്‍ മണ്ഡലത്തില്‍ ഒരു പത്രികയുമാണ് ലഭിച്ചത്. ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിണറായി വിജയന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. കെ പത്മരാജന്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സി എന്‍ ചന്ദ്രന്‍ എന്നിവരോടൊപ്പമാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്(എസ്) സ്ഥാനാര്‍ഥിയായ കടന്നപ്പള്ളി രാമചന്ദ്രനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കെ പി സഹദേവന്‍, യു ബാബു ഗോപിനാഥ് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ ദിവസം അഴീക്കോട് മണ്ഡലത്തിലേക്ക് എസ് യു സി ഐ സ്ഥാനാര്‍ഥി രശ്മി രവി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുള്‍പ്പെടെ നാല് പത്രികകളാണ് ജില്ലയില്‍ ആകെ ലഭിച്ചത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.