മലപ്പുറത്ത് 92 പേര്‍ക്ക് കോവിഡ്

2021-03-24 15:23:28

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 89 പേര്‍ക്ക്
ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 1,618 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 16,288 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 23) 92 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ മൂന്ന് പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 95 പേര്‍ കൂടി ഇന്ന് രോഗമുക്തരായതായതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,19,749 ആയി.

16,288 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,618 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 112 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 45 പേരും അഞ്ച് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 602 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (മാര്‍ച്ച് 23) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആലങ്കോട് 02
ആലിപ്പറമ്പ 03
ചാലിയാര്‍ 01
ചെറുകാവ് 02
ചോക്കാട് 01
ചുങ്കത്തറ 01
എടപ്പറ്റ 01
എടരിക്കോട് 02
എടവണ്ണ 01
ഇരിമ്പിളിയം 01
കണ്ണമംഗലം 01
കോഡൂര്‍ 03
കൊണ്ടോട്ടി 02
കോട്ടക്കല്‍ 07
മലപ്പുറം 14
മഞ്ചേരി 01
മാറാക്കര 01
മൂര്‍ക്കനാട് 01
മൊറയൂര്‍ 01
നിലമ്പൂര്‍ 04
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പെരുമ്പടപ്പ് 01
പൊന്മള 01
പൂക്കോട്ടൂര്‍ 03
പുളിക്കല്‍ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 03
താനൂര്‍ 02
തവനൂര്‍ 04
തേഞ്ഞിപ്പലം 01
തെന്നല 01
തൃക്കലങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 04
തിരൂരങ്ങാടി 02
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 02
വള്ളിക്കുന്ന് 01
വട്ടംകുളം 03
വാഴയൂര്‍ 01
വണ്ടൂര്‍ 03
കോഴിക്കോട് 223 പേർക്ക് കോവിഡ്
ബൂത്തുകള്‍ ഉടന്‍ സജ്ജമാകും
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.