സ്ഥാനാർഥികളുടെ ചെലവ്: ആദ്യ പരിശോധന 25, 26 ന്

2021-03-25 15:53:29

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ സ്ഥാനാർഥികളുടെ ചെലവ് കണക്ക് രജിസ്റ്ററിന്റെ ആദ്യ പരിശോധന ഇന്നും (മാർച്ച് 25) നാളെയും(മാർച്ച് 26) നടക്കും. തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് ഹാളിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണു പരിശോധന.
ഇന്ന് (മാർച്ച് 25) വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാറശാല, കാട്ടാക്കട മണ്ഡലങ്ങളിലേയും നാളെ (മാർച്ച് 26) ചിറയിൻകീഴ്, അരുവിക്കര, തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളുടേയും പരിശോധന നടക്കും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.