അഡീഷണല്‍ സ്റ്റാറ്റിക് സര്‍വേലന്‍സ് ടീമിനെ നിയോഗിച്ചു

2021-03-29 16:59:19

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ അഡീഷണല്‍ സ്റ്റാറ്റിക് സര്‍വേലന്‍സ് ടീമിനെ നിയോഗിച്ചു. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ മൂന്ന് പേരടങ്ങുന്ന രണ്ട് ടീമുകളെയും നെന്മാറ ആലത്തൂര്‍ മണ്ഡലങ്ങളില്‍ മൂന്ന് പേരടങ്ങുന്ന ഓരോ ടീമുകളെയുമാണ് നിയമിച്ചത്. ചിറ്റൂര്‍ നെന്മാറ നിയോജക മണ്ഡലങ്ങളിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി അട്ടപ്പാടി തഹസില്‍ദാരായ പി.ടി വേണുഗോപാലന്‍, ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി പാലക്കാട് തഹസില്‍ദാര്‍ (എല്‍. ആര്‍) ദീപു മാത്യു എന്നിവരെയും നിയമിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.