മൈക്രോ ഒബ്‌സര്‍വര്‍മാരുടെ പരിശീലനം

2021-03-30 15:52:51

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ നടക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല റൂം നമ്പര്‍ ഒന്നിലും, ഉദുമ മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല റൂം നമ്പര്‍ രണ്ടിലും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് പടന്നക്കാട് നെഹ്‌റു കോളേജ് റൂം നമ്പര്‍ ഒന്നിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് പടന്നക്കാട് നെഹ്‌റു കോളേജ് റൂം നമ്പര്‍ രണ്ടിലുമാണ് പരിശീലനം നടക്കുക.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.