14 വയസുകാരിയെ പീഡിപ്പിച്ച കാസർകോട് സ്വദേശികളായ യുവാക്കൾ പോക്സോ കേസിൽ റിമാൻഡിൽ
2021-04-01 15:09:01

തലശ്ശേരി: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് വിളിച്ചു വരുത്തി ലൈംഗിക ചൂഷണത്തിനിരയാക്കിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
കാസര്‍കോട് പുത്തൂര്‍ രാജീവ് കോളനിയിലെ ടി.എ ഫായിസ് (26) ബദിയടുക്ക കമ്പാറിലെ പാലത്തൊട്ടി ഹൗസില്‍ അബ്ദുള്‍ മന്നാന്‍ (25) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍കുമാര്‍, എ.എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ വിജിത്, സുധി എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസംപിടികൂടിയത്. മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയെ പ്രലോഭിപ്പിച്ച് കൂത്തുപറമ്പിലെ ഒരു റസിഡൻസിയിൽ എത്തിച്ച ശേഷം പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറഞ്ഞതോടെയാണ് രക്ഷിതാക്കൾ പോലീസില്‍ പരാതിയുമായി എത്തിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കൂത്തുപറമ്പ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു