നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ അവശ്യസേവന വിഭാഗത്തില്‍നിന്ന് 495 പേര്‍ വോട്ട് ചെയ്തു

2021-04-02 14:54:56

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെട്ട 495 പേര്‍ പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ അപേക്ഷിച്ച 571 വോട്ടര്‍മാരില്‍ 495 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മാര്‍ച്ച് 28 29, 30 തീയതികളിലായി അഞ്ച് മണ്ഡലങ്ങളിലായി ക്രമീകരിച്ച പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്.

നിയമസഭാ മണ്ഡലം, അവശ്യസര്‍വീസ് തപാല്‍ വോട്ട് രേഖപ്പെടുത്തിയവര്‍, ആകെ അവശ്യസര്‍വീസ് തപാല്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ ചുവടെ:-
റാന്നി- 52, 76.
കോന്നി-110, 124.
തിരുവല്ല-31, 40.
അടൂര്‍- 193, 207.
ആറന്മുള- 109, 124.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.