കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് സ്ഫോടക ശേഷിയുള്ള ഗുണ്ടുകൾ പിടികൂടി

2021-04-02 15:37:18

കണ്ണൂർ: താഴേ ചൊവ്വ സാന്ത്വനം ഹൗസിൽ ബിജുവിന്റെ വീടിന് സമീപത്തെ പറമ്പിൽ ഉഗ്ര സ്ഫോടക ശേഷിയുള്ള ഗുണ്ടുകൾ പൊലീസ് പിടിച്ചെടുത്തത്.ഉത്സവങ്ങൾക്കും മറ്റും വെടിക്കെട്ടുകൾക്ക് ഉപയോഗിക്കുന്ന 20 ഗുണ്ടുകളാണ് കണ്ടെത്തിയത്.അനധികൃത വിൽപ്പനയ്ക്ക് വേണ്ടിയാണ് ഗുണ്ടുകൾ ഇയാൾ കൊണ്ടുവെച്ചതെന്നാണ് നിഗമനം.റെയ്‌ഡിനെത്തിയ പോലീസിനെ കണ്ട ഉടൻ ബിജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കിയുണ്ട്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.