ചീഫ് സെക്രട്ടറി കോവിഡ് വാക്‌സിൻ സ്വീകരിച്ചു

2021-04-03 14:33:00

തിരുവനന്തപുരം :ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്‌ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെത്തിയാണ് കോവാക്‌സിൻ എടുത്തത്. അടുത്ത ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒരു കോടി ആളുകൾക്ക് കോവിഡ് വാക്‌സിൻ നൽകേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 45 വയസ് പൂർത്തിയായ എല്ലാവരും വാക്‌സിൻ എടുക്കണം. കോവിഡ് പ്രതിരോധത്തിന് വാക്‌സിനേഷൻ പ്രധാനമാണ്. കേരളത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.