വീരമൃത്യു വരിച്ച 22 ജവാന്മാര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു

2021-04-05 15:52:27

ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം കര്‍ശന നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അടക്കം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരി കര്‍ശന സുരക്ഷാ സേനാ നടപടികള്‍ക്ക് അടക്കമാണ് ആലോചന.10.35ന് അഭ്യന്തര മന്ത്രി അമിത് ഷാ ജഗദല്‍പൂരില്‍ എത്തി. വീരമൃത്യു വരിച്ച 22 ജവാന്മാര്‍ക്ക് ആഭ്യന്തര മന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിന് പിന്നാലെ ആണ് ഉന്നതല മീറ്റിംഗ് വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉന്നത കേന്ദ്രസംസ്ഥാന സേനകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.യോഗത്തില്‍ മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ച് ഇളവ് വരുത്തിയിരുന്ന നടപടികള്‍ ഊര്‍ജിതമാക്കാനുള്ള തീരുമാനം അടക്കം യോഗത്തില്‍ ഉണ്ടാകും എന്നാണ് വിവരം.
യോഗത്തിന് ശേഷം പരുക്കേറ്റ ജവാന്‍മാരെയും സംഭവ സ്ഥലവും അമിത് ഷാ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചരയോട് കൂടി ഡല്‍ഹിയിലേക്ക് മടങ്ങും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.