സിട്രോന്‍ സി5 എയര്‍ക്രോസ് എസ് യുവി ഇന്ത്യന്‍ നിരത്തിലേക്ക്,വില 29.90 ലക്ഷം രൂപ മുതല്‍

2021-04-08 16:25:43

മുംബൈ: ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയുടെ പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ് യുവി ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഫീല്‍, ഷൈന്‍ എന്നീ രണ്ടു പതിപ്പുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 29,90,000 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം അവതരണ വില. ഈ വാഹനങ്ങളുടെ ഡെലിവറി രാജ്യമെമ്പാടുമുള്ള ലാ മെയ്‌സന്‍ സിട്രോന്‍ ഫിജിറ്റല്‍ ഷോറൂമുകളില്‍ ആരംഭിച്ചു.

സിട്രോണില്‍നിന്നുള്ള ഈ മുന്‍നിര എസ് യുവി ചെന്നൈയ്ക്കടുത്തുള്ള തിരുവല്ലൂരിലെ കമ്പനിയുടെ പ്ലാന്റില്‍ ആണ് നിര്‍മിക്കുന്നത്. സവിശേഷതയുള്ള ഡൈനാമിക് രൂപകല്‍പ്പനയോടുകൂടിയ ഈ ‘കംഫര്‍ട്ട് ക്ലാസ് എസ് യുവി’ നാല് നിറങ്ങളില്‍ ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് കാറിന്റെ മുകള്‍ ഭാഗം കറുപ്പുനിറത്തില്‍ ലഭ്യമാക്കുകയും ചെയ്യും. ‘അതുല്യമായ സുഖസൗകര്യം’ എന്ന കൈയൊപ്പാണ് പുതിയ സിട്രോന്‍ സി5 എയര്‍ക്രോസില്‍ കൂടിച്ചേരുന്നത്. സിട്രോണ്‍ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് പ്രോഗ്രാമിന്റെ അഞ്ച് പ്രധാന ലക്ഷ്യങ്ങള്‍ ഇത് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. പേള്‍ വൈറ്റ്, ടിജുക്ക ബ്ലൂ, ക്യുമുലസ് ഗ്രേ, പെര്‍ല നെറാ ബ്ലാക്ക് എന്നീ നാലു നിറങ്ങളിലാണ് വാഹനം അവതരിപ്പിച്ചിട്ടുള്ളത്.
സിട്രോന്‍ ഫ്യൂച്ചര്‍ ഷുവര്‍ പാക്കേജ്

സിട്രോന്‍ ഉടമസ്ഥാവകാശം സുഖകരമായി നേടുന്നതിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി സിട്രോന്‍ ഫ്യൂച്ചര്‍ ഷുവര്‍ എന്നസമഗ്രമായ പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് സി5 എയര്‍ക്രോസ് എസ് യുവിയില്‍ ഉടമസ്ഥരാകാന്‍ ഉപഭോക്താക്കള്‍ പ്രതിമാസം 49,999 രൂപ അടച്ചാല്‍ മതി. പതിവ് പരിപാലനം, വിപുലീകൃത വാറന്റി, റോഡരികിലെ സഹായം, 5 വര്‍ഷം വരെ ഓണ്‍-റോഡ് ധനസഹായം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു.

സിട്രോന്‍ വിപണനം വേഗത്തിലാക്കാന്‍ കമ്പനി കൊച്ചി ഉള്‍പ്പെട പത്തു നഗരങ്ങളില്‍ ലാ മെയ്‌സന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഡീലര്‍ഷിപ്പ് ആരംഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, ഗുഡ്ഗാവ്, മുംബൈ, പൂന, അഹമ്മദാബാദ്, കൊല്‍ക്കൊത്ത, ബംഗളരൂ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകള്‍.

എനിടൈം, എനി വെയര്‍, എനി ഡിവൈസ്, എനി കണ്ടെന്റ് (എടിഎ ഡബ്ല്യുഎഡിഎസി)

ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവത്തെ സുഗമമാക്കുകയും ഷോറൂമിലെ സന്ദര്‍ശനത്തെ എടിഎ ഡബ്ല്യുഎഡിഎസി ന്റെ (എനിടൈം, എനി വെയര്‍, എനി ഡിവൈസ്, എനി കണ്ടെന്റ്) സഹായത്തോടെ ഗുണകരമാക്കുകയും ചെയ്യും. എടിഎഡബ്ല്യുഎഡിഎസി റിസപ്ഷന്‍ ബാര്‍, ഹൈ ഡെഫനിഷന്‍ (എച്ച്ഡി) 3ഡി കോണ്‍ഫിഗറേറ്റര്‍, സിട്രോന്‍ ഒറിജിന്‍സ് ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയവ ഷോറും സന്ദര്‍ശനം ഉപഭോക്താവിന് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. ഓണ്‍ലൈനും ലാ മെയ്‌സന്‍ സിട്രോന്‍ ഡീലര്‍ഷിപ്പുകളും ഉപഭോക്താക്കള്‍ക്ക് എച്ച്ഡി 360 ഡിഗ്രി കോണ്‍ഫിഗറേറ്റര്‍ തത്സമയ ത്രീഡി ദൃശ്യം വാഗ്ദാനം ചെയ്യുന്നു. ഏറ്റവും യഥാര്‍ത്ഥമായ രീതിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഉപഭോക്താവിനു ലഭ്യമാക്കുന്നു.സി5 എയര്‍ക്രോസ് എസ് യുവി വാങ്ങുന്നതിന് അമ്പതിലധികം ഇന്ത്യന്‍ നഗരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ നേരിട്ടു വാങ്ങുവാനുള്ള സംവിധാനം സിട്രോന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡീലര്‍ ശൃംഖലയ്ക്കു പുറത്തുള്ളവര്‍ക്ക് ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫാക്ടറിയില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ നല്‍കുവാന്‍ സാധിക്കും. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, വാര്‍ഷിക അറ്റകുറ്റപ്പണി പാക്കേജുകള്‍, വിപുലീകൃത വാറന്റി, നിലവിലുള്ള കാറിന്റെ ട്രേഡ്-ഇന്‍ തുടങ്ങിയവ ഉപഭോക്താവിനു തെരഞ്ഞെടുക്കാവുന്ന വിധത്തില്‍ ഇ-കൊമേഴ്സ് വെബ്സൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ടെസ്റ്റ് ഡ്രൈവ് വാഹനവ്യൂഹം, ഇ-സെയില്‍സ് ഉപദേഷ്ടാവ്, വെര്‍ച്വല്‍ ഉത്പന്ന പ്രദര്‍ശനം, വീട്ടില്‍ ഉത്പന്നം എത്തിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഉപഭോക്താക്കല്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്.
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.