കാസർകോട് : ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികൾ ആരംഭിച്ചു.
ജില്ലാ കളക്ടർ കമ്മിഷനിങ് കേന്ദ്രങ്ങൾ സന്ദർശിച്ചു പുരോഗതി വിലയിരുത്തി.
ആദ്യഘട്ടത്തിൽ ബുധനാഴ്ച ഉദുമ മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ കമ്മീഷനിങ്ങാണ് ആരംഭിച്ചത്. ഇന്ന് തൃക്കരിപ്പൂർ കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ കമ്മീഷനിങ്ങ് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലും കാസർഗോഡ് മണ്ഡലത്തിലെ ഇവിഎം കമ്മീഷനിങ് ഗവൺമെൻറ് കോളേജിലും നടക്കുന്നു മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ കാസർകോട് ഗവൺമെന്റ് കോളേജിലും ഉദുമ നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ ടി ഐ എച്ച് എസ് എസ് നായന്മാർമൂല സ്കൂളിൽ വെച്ചുമാണ് കമ്മീഷനിംഗ് നടന്നത്. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന പ്രവർത്തനമാണ് ഇതിലൂടെ നടക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി അഞ്ച് ശതമാനം ഇ.വി.എമ്മുകളിൽ മോക് പോൾ നടത്തുകയും ഫലം പ്രത്യേകമായി രേഖപ്പെടുത്തുകയും ചെയ്തു.കമ്മീഷനിംഗ് പൂർത്തിയായ ഇ.വി.എം, വിവിപാറ്റ് യന്ത്രങ്ങൾ ഏപ്രിൽ എട്ടിനു പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ സ്ട്രോങ്ങ് റൂം തുറക്കുകയുള്ളൂ . ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്
മഞ്ചേശ്വരം മണ്ഡലത്തിൽ വരണാധികാരി എൽ ആർ ഡെപ്യൂട്ടി കളക്ടർ വി പിരഘു മണി , ഉദുമ മണ്ഡലത്തിൽ വരണാധികാരി എൽ എ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ് എന്നിവർ നേതൃത്വം നൽകി. കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ ഇവിഎം കമ്മീഷനിംഗ് ഇന്ന് (ഏപ്രിൽ രണ്ടിന്) കാസർകോട് ഗവൺമെൻറ് കോളേജ്, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും.

