അദാനിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. അമേരിക്കയിലെ നിയമനടപടികളുടെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ലോക് സഭയിലും രാജ്യസഭയിലും ആവശ്യപ്പട്ടു. ലോക്‌സഭയിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം മുദ്രാവാക്യം മുഴക്കി. 12 മണിവരെ ആദ്യം പിരിഞ്ഞ സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളമുണ്ടായതിനെ തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ നേരിട്ട ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ ഒന്നും രേഖകളിലുണ്ടാകില്ലെന്നും വ്യക്തമാക്കി