കാഞ്ഞങ്ങാട്: “അദ്ധ്യാപകർ വിദ്യാർത്ഥികളുടെ മൂന്നാം കണ്ണാണ്. നമ്മുടെ ഇഷ്ടം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കൽ അല്ല യഥാർത്ഥ വിദ്യാഭ്യാസം.
അവരുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് ശരിയായ വഴിയിലേക്ക് നയിക്കലാണ് അധ്യാപകരുടെ കടമ” — ഹോസ്ദുർഗ് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അബ്ദുൽ റാസിഖ് സി പറഞ്ഞു.
അജാനൂർ ഗവൺമെന്റ് മാപ്പിള എൽ.പി സ്കൂളിന്റെ 99-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ബാല്യകാല അനുഭവം പങ്കുവെച്ച അദ്ദേഹം പറഞ്ഞു: “നാലാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അധ്യാപകൻ നൽകിയ പുസ്തകം വായിച്ച് ‘മേശ’ എന്ന കഥ ഞാൻ എഴുതിയിരുന്നു. ഒരു അധ്യാപകന്റെ പ്രചോദനമാണ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റുന്നത്”.
പി.ടി.എ പ്രസിഡന്റ് ഷംസിർ ബി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഗുലാം മുഹമ്മദ് സ്വാഗതം പറഞ്ഞു.
മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി. കുഞ്ഞാമദ് പാലക്കി മുഖ്യാതിഥിയായി.
ബേക്കൽ എ.ഇ.ഒ കെ. സുരേന്ദ്രൻ, സെലിബ്രിറ്റി ഗസ്റ്റ് സുധിഷ് കൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
തെരുവത്ത് മുസ്സ ഹാജി, ഹമീദ് ചേരക്കാടത്ത്, ഷിബ ഉമ്മർ, പി.കെ. കണ്ണൻ, പി.എം. ഫൈസൽ, കെ. കുഞ്ഞി മൊയ്തീൻ, സി.എച്ച്. സുലൈമാൻ ഹാജി, ഷെയഷാദ് ബാംഗ്സൻ, ഷബീർ മാട്ടുമ്മൽ, സറീന യൂസഫ്, പി.എം. ഫറൂഖ് ഹാജി, അബ്ദുൽ റഹ്മാൻ കൊളവയൽ, അഷറഫ് ഹന്ന, സി.കെ. നാസ്സർ, പ്രസന്ന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
പുതുതായി ഒന്നാം ക്ലാസ്സിൽ എത്തിയ വിദ്യാർത്ഥികളുടെ വരവേൽപ് അബ്ദുൽ സലാം മാസ്റ്റർ (ബി.പി.സി, ബേക്കൽ) നിർവഹിച്ചു.. സിന്ധു എ.കെ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഫൈസൽ മാസ്റ്റർ നന്ദി പറഞ്ഞു.
തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

