അധികാരക്കൊതിയുള്ള പാര്‍ട്ടികളെ വോട്ടര്‍മാര്‍ തള്ളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റിലുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ഇനിയൊട്ട് ഉയര്‍ത്തുകയുമില്ലെന്നും മോദി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലെ തുറന്ന സംവാദങ്ങളെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നിരന്തരം തടസപ്പെടുത്തുന്നുവെന്നും ജനം തള്ളിയ ഇക്കൂട്ടര്‍ സഭയെ കൂടി മലീമസപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവ എം പിമാര്‍ക്ക് ഈ ബഹളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.