അമിത് ഷാ മറുപടി പറഞ്ഞു തുടങ്ങിയാല്‍ പ്രതിപക്ഷത്തിന് താങ്ങാന്‍ കഴിയില്ലെന്ന് അമിത് ഷായുടെ അസാന്നിധ്യത്തെ ന്യായീകരിച്ച് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു.
ഭീകരരും തീവ്രവാദികളും പേര് കേട്ടാല്‍പ്പോലും ഭയപ്പെടുന്ന നേതാവാണ് അമിത് ഷാ എന്നും റിജിജു പറഞ്ഞു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജൂലൈ 20ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ എത്തി വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധത്തെത്തുടര്‍ന്ന് ഇരുസഭകളുടെയും നടപടികള്‍ തടസ്സപ്പെട്ടിരുന്നു.
പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ലോക്സഭയും രാജ്യസഭയും തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചു.

