അമേരിക്കയുടെ ഭീഷണികൾ തുടരുന്നിടത്തോളം കാലം ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധവും തുടരുമെന്ന് ഐആർജിസി.
ഭീഷണിപ്പെടുത്തുന്ന ഭാഷ അമേരിക്കൻ ഉദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്നും ഐആർജിസി. ഐആർജിസിയുടെ അംഗീകൃത വഴികളിലൂടെയല്ലാതെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമിച്ചതായി ഇറാനിയൻ നാവികസേന അറിയിച്ചു.
അതേസമയം അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണം തടഞ്ഞതായാണ് യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്. ജോർദാനിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

