അമേരിക്കൻ പ്രസിഡന്റ് Donald Trump — യുദ്ധം തീർക്കാൻ കാരണം എന്താണ്?
ഡ്രംപ് അത്യധികം കരുണാലുവായതിനാൽ ഇറാനെ ആക്രമിക്കുന്നതിൽ നിന്നു പിന്മാറിയതല്ല. എങ്ങനെ എങ്കിലും ഇതിൽ നിന്നും ഊരിയാൽ മതി എന്ന ചിന്ത.കൂടാതെ പാകിസ്ഥാന്റെ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദമോ, താൽക്കാലിക നയതന്ത്ര നീക്കങ്ങളോ മാത്രമല്ല ഇതിന് പിന്നിൽ.
യഥാർത്ഥത്തിൽ ശ്രദ്ധിക്കേണ്ടത് മറ്റൊന്നാണ്…
ഇറാനിലെ സാധാരണ ജനങ്ങൾ തന്നെ രാജ്യസ്നേഹത്തിന്റെ അതിശയകരമായ ഉദാഹരണം കാട്ടി. രാജ്യത്തെ പവർ പ്ലാന്റുകളും ന്യൂക്ലിയർ സംവിധാനങ്ങളും സംരക്ഷിക്കാൻ കുട്ടികൾ മുതൽ മുതിർന്നവർ വരെ മനുഷ്യച്ചങ്ങല തീർത്തു നിന്നത് ലോകം കണ്ട ഒരു ശക്തമായ സന്ദേശമായിരുന്നു.
5000 വർഷത്തെ സംസ്കാരമുള്ള ഒരു രാഷ്ട്രത്തെ ഒറ്റ രാത്രിയിൽ ഇല്ലാതാക്കാമെന്ന ധാരണക്ക് മുന്നിൽ, ജനങ്ങളുടെ ഈ ഐക്യവും ദാർഢ്യവുമാണ് വലിയ മറുപടി.
ഇറാൻ ജനത ഭീതിയിൽ ഒളിച്ചോടുന്ന സമൂഹമല്ല, സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കുന്ന ജനതയെയാണ് ഇവിടെ ലോകം കണ്ടത്.

