കേരളത്തില്‍ അധികാരമേറ്റ വി.ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചു. നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി. സതീശനും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. ജനവിധി സര്‍ക്കാര്‍ വിനയത്തോടെ സ്വീകരിക്കുന്നു. ഇത് സുതാര്യ സര്‍ക്കാരെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്ഷേമ പെന്ഷന് 3000 രൂപയായി ഉയര്‍ത്തും. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കും. യു.ഡി.എഫ് മുന്നോട്ടുവെച്ച ഇന്ദിര ഗ്യാരണ്ടികള്‍ എടുത്തു പറഞ്ഞ് ഗവര്ണര്അതേസമയം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 6 മാസം പ്രസവ അവധി നിര്‍ബന്ധമാക്കും. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി. മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കുമെന്നും നയപ്രഖ്യാപനം

