ആലപ്പുഴയില്‍ സിപിഎം എരിയ കമ്മറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിന്‍ സി ബാബുവാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിപിന് അംഗ്വതം നല്‍കി സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുതിര്‍ന്ന ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ്, ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നത്.