ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ശേഖരം കുത്തനെ ഉയര്‍ന്ന് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോള സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ നീങ്ങിയതോടെ, ശക്തമായ ക്രൂഡ് ഓയില്‍ ഇറക്കുമതി നടത്തുകയാണ് ഇന്ത്യ.
കമോഡിറ്റി ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, ജൂണ്‍ അവസാനത്തോടെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ശേഖരം 104 ദശലക്ഷം ബാരലായി ഉയര്‍ന്നു. ഏപ്രില്‍ അവസാനം ഇത് 90.5 ദശലക്ഷം ബാരല്‍ മാത്രമായിരുന്നു. ഈ കണക്കില്‍ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരവും , വാണിജ്യ ശേഖരങ്ങളും, റിഫൈനറികളിലെ സ്റ്റോക്കുകളും ഉള്‍പ്പെടുന്നു. എന്നാല്‍ പൈപ്പ്ലൈനുകളിലോ ഇന്ത്യയിലേക്ക് വരികയായിരിക്കുന്ന ടാങ്കറുകളിലോ ഉള്ള ക്രൂഡ് ഓയില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

