വാഷിങ്ടണ്‍/ ടെല്‍അവീവ്/ തെഹ്‌റാന്‍: യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഈ വാരാന്ത്യത്തില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് സിബിഎസ് ന്യൂസ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഈ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
യുഎസിലും ആഗോള സാമ്പത്തിക മേഖലയിലും വന്‍ ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സാമ്പത്തിക വിപണികള്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടാണ് ചില ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

