ഇറാൻ്റെ ഭാഗത്തുനിന്നുള്ള വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇസ്രായേലിൻ്റെ നിലനിൽപ്പിന് ഇനി ഇറാൻ ഒരു ഭീഷണിയല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു റെക്കോർഡ് ചെയ്ത സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2025 ജൂണിൽ രണ്ട് പ്രധാന ഭീഷണികൾ നീക്കം ചെയ്തതായും ഇസ്രായേൽ ‘ചരിത്രപരമായ വിജയം’ നേടിയതായും അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. നിലവിലെ സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞതായാണ് ഇസ്രായേലിന്റെ വിലയിരുത്തൽ

