എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി രൂപ വകയിരുത്തിയെന്നും പ്രഖ്യാപനമുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികള്‍ക്ക് അധിക ഫണ്ട് വകയിരുത്തി. അടുത്ത വര്‍ഷത്തേക്ക് ഐഐടി, ഐഐഎസ്സി ഗവേഷണത്തിനായി പതിനായിരം പിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും. സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂട്ടിയെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. മൊബെല്‍ ഫോണ്‍ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് കൂടാതെ 36 ജീവന്‍ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിലും ഇളവ് വരുത്തിയിട്ടുണ്ട്.