കാഞ്ഞങ്ങാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ തെരഞ്ഞെടുപ്പ് പര്യടന ജാഥയ്ക്ക് കുളിയങ്കാലിൽ ആവേശകരമായ സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിന് അനീഷ് കുളിയങ്കാൽ അധ്യക്ഷത വഹിച്ചു.
AIYF നേതാവ് എം. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം ശിവജി വെള്ളിക്കോത്ത്, ആർജെഡി ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. രാമചന്ദ്രൻ, ഐഎൻഎൽ നേതാവ് സി.കെ. നാസർ കാഞ്ഞങ്ങാട് എന്നിവർ പങ്കെടുത്തു.
സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തകർ ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

