കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്നും എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. അതേസമയം, പാര്‍ട്ടി നവീന്റെ കുടുംബത്തിന് ഒപ്പമാണെന്നും എം.വി.ഗോവിന്ദന്‍ ആവര്‍ത്തിച്ചു.