കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച മംഗലാപുരം–നാഗർകോവിൽ അമൃത ഭാരത് എക്സ്പ്രസിന് കാഞ്ഞങ്ങാട്ടെ വിവിധ റെയിൽവേ സംഘടനകൾ ചേർന്ന് സ്വീകരണം നൽകി.
റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പി.കെ. പ്രശാന്ത് കുമാർ ശ്രീനാഥ്, കൊമേഴ്സ്യൽ സൂപ്രണ്ട് എ.കെ. അഷ്റഫ്, കൺസൾട്ടൻസി കമ്മിറ്റി അംഗം പി.എം. നാസർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോറം ജനറൽ സെക്രട്ടറി സി.കെ. നാസർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ. സതീഷ്, കമ്മിറ്റി അംഗങ്ങളായ സി.പി. ഇബ്രാഹിം, ആഷിക് വെള്ളിക്കോത്ത്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എം. രാജീവ്, റെയിൽവേ ഡവലപ്മെന്റ് ഫോറം കൺവീനർ മോഹനൻ, ട്രഷറർ സത്താർ ആവിക്കര, കമ്മിറ്റി അംഗം വി.ടി. തോമസ്, ടി.ആർ. രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ട്രെയിനിന്റെ ലോക്കോ പൈലറ്റിന് ബോക്കെ നൽകി സ്വീകരിക്കുകയും, ട്രെയിൻ പൂമാലകൊണ്ട് അലങ്കരിച്ച ശേഷം യാത്രയാക്കുകയും ചെയ്തു

