Skip to content
July 11, 2026
  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram
News Kerala Online – Latest Kerala News, Breaking News & Updates

News Kerala Online – Latest Kerala News, Breaking News & Updates

Kerala's Trusted News Portal

reporteridss

Connect with Us

  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram
Primary Menu
  • Home
  • LatestNews
  • KeralaNews
  • Gulf Story
  • World
  • India
  • Crime Story
  • Sports
  • Politics
  • World Story
  • Motivation
  • Health
  • More50+
    • Newsbeat
    • Tech
    • Science
    • Stories
Light/Dark Button
Live TV
  • Home
  • Sports
  • കായികമന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്. ‘
  • Sports
  • Stories
  • Tech

കായികമന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്. ‘

admin April 5, 2026 (Last updated: April 5, 2026) 1 minute read
WhatsApp Image 2026-04-05 at 14.47.09

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ ചതിച്ചുവെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കായികതാരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്. ‘മെസ്സിക്കെതിരെ അങ്ങ് കേസ് നല്‍കുന്നത് താനൂര്‍ പോലീസ് സ്റ്റേഷനിലാണോ അതോ അങ്ങയുടെ സ്വന്തം മണ്ഡലമായ തിരൂരിലാണോ?’ എന്ന് പരിഹാസത്തോടെ പ്രമോദ് കുന്നുംപുറത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അര്‍ജന്റീന ടീം കേരളത്തെ ചതിച്ചു എന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നുമുള്ള അങ്ങയുടെ പുതിയ തമാശ’ കേട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍. മെസ്സിക്കെതിരെ അങ്ങ് കേസ് നല്‍കുന്നത് താനൂര്‍ പോലീസ് സ്റ്റേഷനിലാണോ അതോ അങ്ങയുടെ സ്വന്തം മണ്ഡലമായ തിരൂരിലാണോ?

അടുത്ത ലോകകപ്പ് വരാനിരിക്കുന്ന ഈ സമയത്ത് അങ്ങയുടെ ഈ ‘ഭീകര’ പരാതി കേട്ട് മെസ്സിയും സംഘവും മാനസികമായി തകര്‍ന്നുപോയാല്‍ മെസ്സി ആരാധകര്‍ അങ്ങയെ ശപിക്കില്ലേ ?

‘സ്‌പോണ്‍സര്‍മാര്‍ക്ക് മാത്രമേ നഷ്ടമുള്ളൂ’ എന്ന് അങ്ങ് ലാഘവത്തോടെ പറയുമ്പോള്‍ ഞങ്ങള്‍ ചോദിക്കട്ടെ; അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ നടത്തിയ യാത്രയ്ക്ക് മാത്രം ഖജനാവില്‍ നിന്ന് 11 ലക്ഷത്തിലധികം രൂപ ചിലവായതിന്റെ വിവരാവകാശ രേഖകള്‍ (RTI) പുറത്തുവന്നിട്ടുണ്ടല്ലോ!

ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തില്‍ ധൂര്‍ത്തടിച്ചിട്ട് ‘നഷ്ടം സ്‌പോണ്‍സര്‍മാര്‍ക്ക് മാത്രമാണ്’ എന്ന് പറയുന്നത് ഏത് മാന്യതയുടെ അടയാളമാണ്? എവിടെ ആ ‘രഹസ്യ’ കരാറുകള്‍?

സ്‌പോണ്‍സര്‍മാര്‍ ഒപ്പിട്ടു എന്ന് പറയുന്ന ആ കരാര്‍ രേഖകളും, അര്‍ജന്റീന ടീമുമായി നടത്തിയ പണമിടപാടുകളുടെ രേഖകളും പുറത്തുവിടാന്‍ അങ്ങ് മടിക്കുന്നത് എന്തുകൊണ്ടാണ്? ഇടപാടുകള്‍ സുതാര്യമാണെങ്കില്‍ അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ അങ്ങേയ്ക്ക് എന്തിനാണ് ഭയം?

സ്‌പോണ്‍സര്‍മാര്‍ ആരാണെങ്കിലും അവര്‍ എത്ര പണം, ഏത് വഴി കൈമാറി എന്നും ജനങ്ങളെ അറിയിക്കാത്തത് ഇതില്‍ വന്‍ അഴിമതി ഉള്ളതുകൊണ്ടല്ലേ? ഔദ്യോഗിക രേഖകള്‍ പുറത്തുവിടാതെ ‘ചതി’ ആരോപണം ഉയര്‍ത്തുന്നത് സ്വന്തം പരാജയം മറച്ചുപിടിക്കാനുള്ള നാടകം മാത്രമാണ്.

അങ്ങയുടെ ‘തള്ളലുകളുടെ’ അഞ്ച് വര്‍ഷം ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഇനിയുമുണ്ട് വിചിത്രമായ വാഗ്ദാനങ്ങള്‍. 5,000 കോടിയുടെ നിക്ഷേപം വരുമെന്ന് പറഞ്ഞ് നടത്തിയ ആ സ്‌പോര്‍ട്‌സ് സമ്മിറ്റ് മാമാങ്കം എവിടെപ്പോയി? ക്യൂബന്‍ താരങ്ങളെ കൊണ്ടുവരുമെന്ന് പറഞ്ഞ് വിദേശയാത്ര നടത്തി കുറച്ച് ഫോട്ടോ എടുത്തതല്ലാതെ ഒരു പരിശീലകനെങ്കിലും ഇവിടെ വന്നോ?

മെസ്സിയെ കൊണ്ടുവരാന്‍ 250 കോടി ഉണ്ടെന്ന് വീരവാദം മുഴക്കുമ്പോഴും, സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരം കിടക്കേണ്ടി വന്ന നമ്മുടെ നാട്ടിലെ കായിക താരങ്ങളുടെ കണ്ണീര്‍ അങ്ങ് കണ്ടില്ല. സ്വന്തം നാട്ടിലെ താരങ്ങളെ പട്ടിണിക്കിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്നത് ശരിയാണോ പാവങ്ങള്‍ കളി കാണേണ്ട കളിക്കേണ്ട എന്നാണോ.

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ വഴി നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി ആരോപണങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടാത്തത് എന്തുകൊണ്ട് ഇറങ്ങിപ്പോകുന്ന ഈ സമയത്തെങ്കിലും മെസ്സിയെയും അര്‍ജന്റീനയെയും വെറുതെ വിടുക. കേരളത്തിലെ ജനങ്ങള്‍ അങ്ങ് കരുതുന്നത് പോലെ വിഡ്ഢികളല്ല.

അഴിമതിയും പരാജയങ്ങളും മറച്ചുപിടിക്കാന്‍ ഇനിയും മെസ്സിയുടെ പേര് ഉപയോഗിക്കുന്നത് മാന്യതയല്ല. പറഞ്ഞ നുണകള്‍ക്കും കാട്ടിയ സ്വപ്നങ്ങള്‍ക്കും ഖജനാവിലെ പണം മുക്കിക്കൊണ്ട് നടത്തിയ യാത്രകള്‍ക്കും കണക്ക് മറുപടി പറഞ്ഞില്ല എങ്കിലും വീണ്ടും കള്ളം പറയാതെ എങ്കിലും ഇരുന്നുകൂടെ ഇലക്ഷന്‍ സമയത്ത് ഒന്നും പറയേണ്ട എന്ന് വിചാരിക്കുമ്പോള്‍ പോലും വീണ്ടും വിഡ്ഢികളാക്കാന്‍ നോക്കരുത്.

sportsminister #vabdurahiman #messi #news

About The Author

admin

See author's posts

Post navigation

Previous: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ‘നരകം പെയ്യും’ എന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്യുടെ ഭീഷണി
Next: ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്കൻ വ്യോമസേനയ്ക്ക് വലിയ തിരിച്ചടി.

Related Stories

ChatGPT Image Jun 25, 2026, 10_46_49 AM
  • KeralaNews
  • LatestNews
  • Stories

അമിത വേഗത്തിലെത്തിയ കാർ പെട്ടെന്ന് നിന്നു; സ്റ്റിയറിങ്ങിൽ തലതാഴ്ത്തി കിടന്ന് യുവാവ്, രക്ഷകരായി പൊലീസ്

admin June 25, 2026
FB_IMG_1776597396724
  • Crime Story
  • KeralaNews
  • Newsbeat
  • Stories

ഞാൻ പോകുന്നു. ഇനി പണം തരാൻ കഴിയില്ല ഇത് ദൃശ്യം മോഡലോ ഇരട്ട മരണം..

admin April 19, 2026
file_000000004cc87208841e42ac4b803c91
  • KeralaNews
  • LatestNews
  • Newsbeat
  • Tech

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര ടൂറിസം നിലവാരത്തിലേക്ക് മാറ്റും.. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ DRM കാഞ്ഞങ്ങാട് സന്ദർശിച്ചു..

admin April 19, 2026

Connect with Us

  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram

Trending News

ഇറാന്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ജിസിസി രാജ്യങ്ങള്‍ ഒന്നിക്കുന്നു; മറ്റൊരു ബദല്‍ ഇല്ലെന്ന് ഡോ.അന്‍വര്‍ ഗര്‍ഗാഷ് ChatGPT Image Jul 10, 2026, 03_23_58 PM 1
  • KeralaNews
  • LatestNews

ഇറാന്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ജിസിസി രാജ്യങ്ങള്‍ ഒന്നിക്കുന്നു; മറ്റൊരു ബദല്‍ ഇല്ലെന്ന് ഡോ.അന്‍വര്‍ ഗര്‍ഗാഷ്

admin July 10, 2026
ഗസയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ റോജർ വാട്ടേഴ്‌സ്; ഡോ. ഹുസ്സാം അബു സഫിയയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യം ChatGPT Image Jul 10, 2026, 02_01_13 PM 2
  • Uncategorized

ഗസയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ റോജർ വാട്ടേഴ്‌സ്; ഡോ. ഹുസ്സാം അബു സഫിയയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യം

admin July 10, 2026
സൗദിയിൽ എല്ലാ വിസാ സേവനങ്ങൾക്കും ഇനി ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; പ്രവാസികൾക്ക് നടപടികൾ എളുപ്പമാകും ChatGPT Image Jul 9, 2026, 02_52_38 PM 3
  • Uncategorized

സൗദിയിൽ എല്ലാ വിസാ സേവനങ്ങൾക്കും ഇനി ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; പ്രവാസികൾക്ക് നടപടികൾ എളുപ്പമാകും

admin July 9, 2026
വയനാട് മണ്ണിടിച്ചിൽ ദുരന്തം: കാണാതായവരിൽ രണ്ടാമത്തെ ആളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി ChatGPT Image Jul 9, 2026, 11_10_39 AM 4
  • KeralaNews
  • LatestNews

വയനാട് മണ്ണിടിച്ചിൽ ദുരന്തം: കാണാതായവരിൽ രണ്ടാമത്തെ ആളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി

admin July 9, 2026
രാജ്യത്ത് സൈറൺ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൂർണ്ണമായ ശാന്തത പാലിക്കണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു ChatGPT Image Jul 8, 2026, 03_21_40 PM 5
  • KeralaNews
  • LatestNews

രാജ്യത്ത് സൈറൺ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൂർണ്ണമായ ശാന്തത പാലിക്കണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു

admin July 8, 2026

You May Have Missed

ChatGPT Image Jul 10, 2026, 03_23_58 PM
  • KeralaNews
  • LatestNews

ഇറാന്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ജിസിസി രാജ്യങ്ങള്‍ ഒന്നിക്കുന്നു; മറ്റൊരു ബദല്‍ ഇല്ലെന്ന് ഡോ.അന്‍വര്‍ ഗര്‍ഗാഷ്

admin July 10, 2026
ChatGPT Image Jul 10, 2026, 02_01_13 PM
  • Uncategorized

ഗസയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ റോജർ വാട്ടേഴ്‌സ്; ഡോ. ഹുസ്സാം അബു സഫിയയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യം

admin July 10, 2026
ChatGPT Image Jul 9, 2026, 02_52_38 PM
  • Uncategorized

സൗദിയിൽ എല്ലാ വിസാ സേവനങ്ങൾക്കും ഇനി ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; പ്രവാസികൾക്ക് നടപടികൾ എളുപ്പമാകും

admin July 9, 2026
ChatGPT Image Jul 9, 2026, 11_10_39 AM
  • KeralaNews
  • LatestNews

വയനാട് മണ്ണിടിച്ചിൽ ദുരന്തം: കാണാതായവരിൽ രണ്ടാമത്തെ ആളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി

admin July 9, 2026

About Us

Our mission is to deliver truthful, timely, and responsible news to the public. We believe journalism should empower people, strengthen democracy, and reflect the voice of society.

Contact Information
News Kerala Channel
Crescent Building, Manikoth, Kanhangad
Kasaragod, Kerala – 671316
📞 8281128247 | 9447151447
📧 newskerala24@gmail.com
📧 newsmalabar@gmail.com

Categories

Business Crime Story Gulf Story Health India KeralaNews LatestNews Motivation Newsbeat Politics Science Sports Stories Tech Uncategorized Uncategorized World World Story

Tags

#Waterpurifiergst BJP Business Health Newsbeat Science Sport Stories USA World

Important Links

  • About Us
  • Contact Us
  • Chief Editor
  • Privacy Policy
  • Terms and Conditions
  • Editorial Policy
  • Advertising Policy
  • DMCA Policy
  • Disclaimer
  • DMCA Policy
  • Disclaimer
  • Terms and Conditions
  • Privacy Policy
  • Contact Us
  • Facebook
  • Twitter
  • Threds
  • X
  • Youtube
  • Instagram
Copyright © 2026 All rights reserved. Designed By Redpixel | ReviewNews by AF themes.