പാടത്തെ പണിക്കുശേഷം ക്ഷീണിതനായാണ് കാള തിരിച്ചെത്തിയത്. അതു കണ്ട കഴുത കാര്യമന്വേഷിച്ചപ്പോള്‍ കാള പറഞ്ഞു: തന്റെ യജമാനന് യാതൊരു ദാക്ഷീണ്യവുമില്ല. വലിയ പാടത്തെ മുഴുവന്‍ ജോലിയും ചെയ്യാന്‍ പ്രയാസമാണ്. കഴുത ബുദ്ധി ഉപദേശിച്ചു: നാളെ രാവിലെ അവശനായി അഭിനയിക്കുക. പിറ്റേന്ന് ഉടമ വന്നപ്പോള്‍ അതീവ ക്ഷീണിതനായി കിടക്കുന്ന കാളയെ കണ്ട് കഴുതയെ നിലമുഴാന്‍ ഉപയോഗിച്ചു. അന്ന് വൈകുന്നേരം കഴുത വന്നപ്പോള്‍ കാള എങ്ങിനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. അപ്പോള്‍ കഴുത പറഞ്ഞു: എന്റെ കാര്യമല്ല കുഴപ്പിലായത്, അയാള്‍ ആരോടോ പറയുന്നത് കേട്ടു. നാളെയും നിനക്ക് ക്ഷീണമാണെങ്കില്‍ അറവുകാരന് കൊടുത്താല്‍ മതിയെന്ന്. അപ്പോള്‍ തന്നെ കാളയുടെ ക്ഷീണം മാറി. സ്വന്തം തിരഞ്ഞെടുപ്പുകളുടെ ഫലം സ്വയം അനുഭവിക്കണം. അതുകൊണ്ട് തീരുമാനങ്ങള്‍ സ്വന്തമാകണം. വിഷമഘട്ടത്തില്‍ സഹായവുമായി പലരുമെത്തും. അവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല. ചിലപ്പോള്‍ ഒരാള്‍ പോലും ഒപ്പമില്ലാതെയും വരാം. ഉപകാരപ്പെടുന്നവരെ കണ്ടെത്തി ഉപദേശം സ്വീകരിക്കുന്നതു നല്ലതാണ്. ആയിരം പേര്‍ക്കു ഒരു പതിനായിരം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാം. പക്ഷേ, അവസാന തീര്‍പ്പ് അവനവന്റേതാകണം- ശുഭദിനം

