കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതില്‍ കേന്ദ്രം സഹായിച്ചിരുന്നുവെങ്കിലും അര്‍ഹമായ ദുരന്ത സഹായം വൈകിക്കുകയാണെന്നും ഇതില്‍ പ്രതിഷേധം അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ചൂരല്‍മലയിലുണ്ടായതെന്നും വരാനിരിക്കുന്ന ചെലവ് ഉള്‍പ്പെടെ 1222 കോടി രൂപയുടെ സഹായമാണ് ഇതിനായി ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.