ന്യൂഡൽഹി : കടുത്ത സാമ്പത്തിപ്രതിസന്ധി നേരിടുന്ന കേന്ദ്രസർക്കാർ 2026 –27 സാമ്പത്തികവർഷം പ്രതിമാസം 1.34 ലക്ഷം കോടി രൂപ വീതം കടമെടുക്കും. 2026 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ശേഷിച്ച ആറുമാസം 7.89 ലക്ഷം കോടി രൂപ കൂടിയെടുക്കും. സാമ്പത്തിക വർഷത്തിൽ ആകെ എടുക്കുന്ന കടം 16.09 ലക്ഷം കോടിയാണ്.
എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിക്കുന്ന സാമ്പത്തികാഘാതം നീണ്ടുനിന്നാൽ ഇത് വീണ്ടും ഉയരും.
നടപ്പ് സാമ്പത്തികവർഷം അവസാനിക്കുന്നതോടെ കേന്ദ്രസർക്കാരിന്റെ ആകെകടം 197.18 ലക്ഷം കോടിയിൽ എത്തുമെന്നാണ് ബജറ്റ് കണക്കിലുള്ളത്. 2026–27 വർഷം ലക്ഷ്യമിടുന്ന 16.09 ലക്ഷം കോടി രൂപ കടം കൂടി ചേർക്കുമ്പോൾ 213 ലക്ഷം കോടിയാകും. 2025–26 സാമ്പത്തികവർഷത്തിൽ 14.82 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. ഓരോ വർഷവും ഇത് ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണ്. സർക്കാരിന്റെ ആകെ കടവും ജിഡിപിയുമായുള്ള അനുമാതം 56.1 ശതമാനം എന്ന ഉയർന്ന തോതിലാണ്

