കേന്ദ്രത്തിന്റെ ‘ഗൂഢനീക്കം’ പൊളിഞ്ഞു; ലോക്‌സഭയില്‍ വുമണ്‍ റിസര്‍വേഷന്‍ ബില്‍ പരാജയപ്പെട്ടു
രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടത്തി ലോക്സഭ സീറ്റുകള്‍ വര്‍ധിപ്പിച്ച് വനിതാ സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിന് ലോക്സഭയില്‍ തിരിച്ചടി. ഭരണഘടനാ ഭേദഗതി ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ബില്‍ പാസാകാത്തതിനാല്‍ രാജ്യസഭയിലേക്ക് പോകില്ല.
ഭരണഘടനാ ഭേദഗതി ബില്‍ പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. ലോക്സഭയില്‍ പാസാകാന്‍ 326 പേരുടെ പിന്തുണ വേണമായിരുന്നു. എന്നാല്‍ 298 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു.
2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തി 50% സീറ്റുകള്‍ വര്‍ധിപ്പിച്ച് 33% സ്ത്രീസംവരണം നടപ്പാക്കാനുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്രം അവതരിപ്പിച്ചത്. എന്നാല്‍ ജനസംഖ്യാനുപാതത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.
ഭരണഘടനാ ഭേദഗതി ബില്‍ പാസാകാത്തതോടെ മറ്റ് അനുബന്ധ ബില്ലുകളും കേന്ദ്രം പിന്‍വലിച്ചു. ചരിത്ര നിമിഷത്തെ പ്രതിപക്ഷം ഇല്ലാതാക്കിയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.
🗞️ Newskeralaonline.com

