ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍.സാമൂഹ്യ സുരക്ഷ പെൻഷൻ ഉത്തരവ് നാളെ പുറത്തിറങ്ങും.ഗുണഭോക്താക്കളുടെ പട്ടിക പരിശോധിക്കുമെന്നും വി ഡി സതീശൻ സഭയെ അറിയിച്ചു.KSRTCയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതില്‍ പ്രതിപക്ഷം കള്ളപ്രചാരണം നടത്തിയെന്നും ഇതില്‍ പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചപനിയില്‍ പ്രതിപക്ഷം അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് 1600 രൂപയുടെ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. നാലേമുക്കല്‍ വര്‍ഷം കൂട്ടിയില്ല. തിരഞ്ഞെടുപ്പിന്‍റെ തലേദിവസമാണ് 2000 രൂപയാക്കിയത്. ഇത്രയും കാലതാമസം എന്തായാലും ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. സ്ത്രീസുരക്ഷ പെന്‍ഷന്‍ തുടരുമോ എന്ന് തീരുമാനിച്ചില്ലെന്നും AC ഉള്ള വീട്ടില്‍ ക്ഷേമപെന്‍ഷന്‍ ഇല്ലെന്നത് പുനഃപരിശോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

