ഖാര്‍ഗ് ദ്വീപിനെ തെഹ്റാനുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം വ്യോമാക്രമണത്തിലൂടെ തകര്‍ത്തു
തെഹ്റാന് – ഖാര്‍ഗ് ദ്വീപിനെ ഇറാന് തലസ്ഥാനമായ തെഹ്റാനുമായി ബന്ധിപ്പിക്കുന്ന ഖാര്‍ഗിലെ ബി-1 പാലം ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തില്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങളില്‍ ഒന്നാണ് തകര്‍ന്നത്. ഇറാനെ കീഴടങ്ങാന്‍ നിര്ബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെ ഖാര്‍ഗ് ദ്വീപിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും ഇറാന് എണ്ണ സമ്പദ്വ്യവസ്ഥയെ തളര്‍ത്താനും ലക്ഷ്യമിട്ടുള്ള യു.എസ്-ഇസ്രായില്‍ സംയുക്ത കര ഓപ്പറേഷന്റെ മുന്നോടിയായിരിക്കാം പാലത്തിനു നേരെയുണ്ടായ ബോംബാക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് ഉള്‍ക്കടലിലെ തന്ത്രപ്രധാനമായ ഇറാന് ദ്വീപായ ഖാര്‍ഗ് ദ്വീപ് ഇറാന്റെ തീരത്ത് നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം മുതല്‍ 95 ശതമാനം വരെയും കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ ഇറാന് എണ്ണ കയറ്റുമതി ടെര്‍മിനലാണിത്. ഇറാന് സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ ശക്തമായ പ്രതിരോധ സംരക്ഷണമുണ്ട്.

