കാഞ്ഞങ്ങാട് ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ വാണിജ്യാവശ്യത്തിനുള്ള പാചകവാതകം ലഭിക്കാതായതിനേത്തുടർന്ന് ജില്ലയിലെ ഹോട്ടലുകളും ലഘു ഭക്ഷണശാലകളും അടച്ചുതുടങ്ങി.കഴിഞ്ഞ അഞ്ചു ദിവസമായി സിലിണ്ടറുകള്‍ വരവ് മുടങ്ങിയിട്ട്. ബേക്കറി, റസ്റ്റോറന്റ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സിലിണ്ടറിന്റെ വിതരണമാണ് നിലച്ചത. ഇതോടെജില്ലയിൽ 75 ഹോട്ടലുകൾ പൂട്ടി. വാണിജ്യസിലിൻഡറുകളുടെ വിതരണം ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കാന്റീനുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി . രണ്ടു ദിവസമായി പുതിയ ഓര്‍ഡറുകള്‍ ഹോട്ടലുകൾ സ്വീകരിക്കുന്നില്ല.ഇഫ്താര്‍ പാര്‍ട്ടികള്‍ ഏറ്റെടുത്ത കാറ്ററിങ് സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. യുദ്ധ സാഹചര്യം കണക്കിലെടുത്ത് പാചകവാതകം ശേഖരിച്ചുവെക്കുന്നതിൽ കേന്ദ്രസർക്കാർ കാട്ടിയ അലംഭാവത്തിന് വലിയവിലകൊടുക്കേണ്ടിവരുന്നത് . പാചകവാതകസിലിണ്ടര്‍ കിട്ടാത്തതുമൂലം കാഞ്ഞങ്ങാട് ഇന്ത്യന്‍ കോഫി ഹൗസ് വിറകടുപ്പില്‍ പാചകം ആരംഭിച്ചാണ് പിടിച്ചുനിൽക്കുന്നത്. ചോറും കറികളും ബിരിയാണിയുമെല്ലാം ഹോട്ടലിന് വെളിയില്‍ വിറകടുപ്പിൽ പാചകം ചെയ്യുന്നു. ക്ഷാമം ഇങ്ങനെ തുടര്‍ന്നാല്‍ എല്ലാ ഹോട്ടലുകളും അടച്ചിടേണ്ടിവരും. ബേക്കറി രംഗവും പ്രതിസന്ധിയിലാണ്. ബോര്‍മയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഗ്യാസ് ഉപയോഗിച്ചാണ്. പാചകവാതക ക്ഷാമത്തെ തുടർന്ന് ബോര്‍മയുടെ പ്രവര്‍ത്തനം പല ബേക്കറികളും നിര്‍ത്തി . 19 കിലോയുടെ സിലിണ്ടറിന് മുമ്പ് 1900 രൂപയായിരുന്നു വില. പിന്നീട് 17 കിലോയുടെ സിലിണ്ടര്‍ 3000 രൂപയ്ക്ക് വാങ്ങേണ്ട സ്ഥിതിയായി. ഇപ്പോഴതും കിട്ടാനില്ല. കജോലിക്കാരില് ബഹുഭൂരിഭാഗവും ഇതരസംസ്ഥാനത്തു നിന്നുള്ളവര്‍ ആയതിനാല്‍ ഹോട്ടലുകള്‍ അടച്ചാല്‍ അവര്‍ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയാൽ സാഹചര്യം മാറുമ്പോള്‍ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയുമുണ്ടാകും.കാഞ്ഞങ്ങാട് നഗരത്തിലും പരിസരത്തും ചെറുതും വലുതുമായ 10 ഹോട്ടലുകൾ ഇതിനകം അടച്ചിട്ടു.

