ഇന്നത്തെക്കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍പോലും ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. ഒരാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുമ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന ആശങ്കയാണ് ചുറ്റുപാടുമുള്ളവര്‍ക്ക്. നിശബ്ദമായി ഉണ്ടാകുന്ന ഹൃദയാഘാതം(സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്) ഉണ്ടാകുന്നതിന് മുന്‍പ് പല ലക്ഷണങ്ങളും ശരീരം കാണിക്കാറുണ്ട്. തലവേദന, ഉറക്ക പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ സൈലന്റ് അറ്റാക്ക് ഉണ്ടാകുന്നതിന് മുന്‍പ് ശരീരത്തില്‍ കാണുന്ന ചില ലക്ഷണങ്ങളാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
സൈലന്റ് അറ്റാക്ക് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വളരെ കുറച്ച് ലക്ഷണള്‍ മാത്രം കാണിക്കുന്നതാണ്. ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന സാധാരണ നെഞ്ചുവേദനയോ ശ്വാസതടസ്സമോ ഒരു നിശബ്ദ ഹൃദയാഘാതത്തിന് ഉണ്ടാവണമെന്നില്ല.
എന്നാല്‍ ഏതൊരു ഹൃദയാഘാതത്തെയും പോലെ നിശബ്ദ ഹൃദയാഘാതത്തിലും ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ഹൃദയപേശികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു.

