അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യവസായ സാമ്രാജ്യത്തെയും പ്രതിച്ഛായയെയും കടുപ്പമേറിയ ഭാഷയില്‍ വിമര്‍ശിച്ച് പ്രശസ്ത അമേരിക്കന്‍ ടോക്ക് ഷോ അവതാരകയും ഹാസ്യനടിയുമായ റോസി ഒ’ഡൊണല്‍. പിതാവില്‍ നിന്ന് ലഭിച്ച സമ്പത്തും കൃത്രിമമായി സൃഷ്ടിച്ചെടുത്ത പൊതുപ്രതിച്ഛായയും മാത്രമാണ് ട്രംപിന്റെ വിജയത്തിന് പിന്നിലെന്നും അല്ലാതെ സ്വന്തം പ്രയത്‌നമല്ലെന്നും റോസി ആരോപിച്ചു.
ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് റോസി ഒ’ഡൊണല്‍ ട്രംപിനെതിരെ രംഗത്തെത്തിയത്. ‘ട്രംപ് സ്വന്തമായി അധ്വാനിച്ച് ഉയര്‍ന്നുവന്ന ആളല്ല,’ എന്ന് വിശേഷിപ്പിച്ച അവര്‍, പിതാവില്‍ നിന്ന് ലഭിച്ച വന്‍ തുക ഉപയോഗിച്ചാണ് അദ്ദേഹം തന്റെ കരിയര്‍ കെട്ടിപ്പടുത്തതെന്ന് അവകാശപ്പെട്ടു. ഒരു വിജയകരമായ റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാവെന്ന രീതിയിലുള്ള ട്രംപിന്റെ പ്രതിച്ഛായ ടെലിവിഷന്‍ ഷോകളിലൂടെ, പ്രത്യേകിച്ച് ‘ദി അപ്രന്റീസ്’ (The Apprentice) എന്ന പരിപാടിയിലൂടെ നിര്‍മ്മിച്ചെടുത്ത വെറും മായാജാലം മാത്രമാണെന്നും റോസി തള്ളിപ്പറഞ്ഞു
ട്രംപിനെ ഒരു ‘കപട വ്യവസായി’ (nsake oil salesman) എന്ന് വിശേഷിപ്പിച്ച അവര്‍, തന്റെ ബിസിനസ്സ് വിജയത്തെക്കുറിച്ച് ജനങ്ങളെ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും ആരോപിച്ചു.
എന്നാല്‍, താന്‍ കെട്ടിപ്പടുത്തത് വന്‍ വ്യവസായ സാമ്രാജ്യമാണെന്ന നിലപാടില്‍ ട്രംപും അദ്ദേഹത്തിന്റെ അനുയായികളും ഉറച്ചുനില്‍ക്കുന്നു. രാഷ്ട്രീയ എതിരാളികളും പ്രമുഖ വ്യക്തികളും ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ട്രംപിന്റെ അനുകൂലികള്‍ വ്യക്തമാക്കി.

