ക്ഷിണ ലെബനനിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലും പീരങ്കിവർഷത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നതായി റിപ്പോർട്ട്. ലെബനനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസിയാണ് (NNA) ഇക്കാര്യം പുറത്തുവിട്ടത്. ദക്ഷിണ ലെബനനിലെ നബാത്തിയ (Nabatieh) ജില്ല കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേലിന്റെ പ്രധാന ആക്രമണങ്ങൾ.
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഏതാനും ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ നിലവിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഖലയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയത് വരും ദിവസങ്ങളിൽ കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

