മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച നേപ്പാളിനായി 10 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം യുഎഇ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് മനുഷ്യര്‍ മരണമടഞ്ഞും പരിക്കുപറ്റിയവര്‍ക്കും വ്യാപക നാശനഷ്ടങ്ങള്‍ക്കും കാരണമായതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി യുഎഇ 10 മില്യണ്‍ യുഎസ് ഡോളര്‍ സഹായമായി പ്രഖ്യാപിച്ചത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ അടിയന്തര ധനസസഹായം പ്രഖ്യാപിച്ചത്. അടിയന്തര മാനുഷിക പ്രതികരണത്തിന്റെ ഭാഗമായി യുഎഇ എയ്ഡ് ഏജന്‍സി വഴിയായിരിക്കും ഇത് നടപ്പിലാക്കുക എന്ന് അധികൃതര്‍ പറഞ്ഞു. സ്ത്രീകള്‍, പുരുഷന്മാര്, കുട്ടികള്‍ എന്നിവരുള്‍പ്പെടെ എല്ലാ ദുരിതബാധിത വിഭാഗങ്ങളിലേക്കും ദുരിതാശ്വാസ സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎഇ എയ്ഡ് ഏജന്‍സിയിലെ ടീമുകള്‍ നിലവില്‍ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും യുഎഇ അറിയിച്ചു.

