തിരുവനന്തപുരം∙ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ആദ്യ പട്ടികയിൽ 47 പേരാണ് ഇടം പിടിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കും. പത്മജ വേണുഗോപാൽ തൃശൂരിലും സുരേന്ദ്രൻ മഞ്ചേശ്വരത്തും ശോഭാ സുരേന്ദ്രൻ പാലക്കാടും ആർ.ശ്രീലേഖ വട്ടിയൂർക്കാവിലും സ്ഥാനാർഥിയാകും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിലും വി.മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും.

