പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. ഉച്ചക്ക് ഒന്നരവരെ 41.07 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പ്രചാരണത്തിലെ ആവേശം ബൂത്തുകളില്‍ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിഎം തകരാറുകളാണ് പോളിംഗിലെ മെല്ലെപോക്കിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചക്ക് ശേഷം പോളിംഗ് ശതമാനം കൂടുമെന്നും മുന്നണികള്‍. ഇരട്ടവോട്ട് വിഷയം സിപിഎം നേരത്തെ ഉയര്‍ത്തിയെങ്കിലും ബൂത്തുകളില്‍ തര്‍ക്കങ്ങള്‍ ഇല്ലാതെ സമാധാനപരമായണ് പോളിംഗ് മുന്നോട്ടു പോകുന്നത്. സിപിഎം നേതാക്കളായ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍, എന്‍ എന്‍ കൃഷ്ണദാസ്, കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ എന്നിവര്‍ രാവിലെ ബൂത്തുകളിലെത്തി വോട്ട് ചെയ്തു.